Popular Posts

Total Pageviews

Wednesday, August 19, 2009

കാനന്‍ ഹില്‍ പാര്‍ക്ക്

കാനന്‍ ഹില്‍ പാര്‍ക്ക്

ബേമിംഗാമിലെ 200 പാര്‍ക്കുകളില്‍ ഏറ്റവും നല്ല പാര്‍ക്കാണ്
കാനന്‍ ഹില്‍ പാര്‍ക്ക്.രണ്ടു വലിയ തടാകങ്ങള്‍ ഇതിലുണ്ട്.
നൗക തുഴയല്‍,ടെന്നിസ്, മീന്‍ പിടുത്തം,വിവിധ കലാകായിക
മേളകള്‍ എന്നിവ നടത്താന്‍ സകര്യം ഇവിടുണ്ട്.മിഡ് ലാണ്ട്
ആര്‍ട്ട്സെന്‍റര്‍(MAC) ഈപാര്‍ക്കിലാണ്.ഇപ്പോള്‍ നവീകരിച്ചു
കൊണ്ടിരിക്കുന്നതിനാല്‍ പ്രവേശനം ഇല്ല.

നേച്ചര്‍ സെന്‍റര്‍ എന്ന പ്രകൃതി സം രക്ഷിത മേഖല തൊട്ടടുത്തുണ്ട്.
1890-1902 കാലത്ത്ദ ക്ഷിണാഫ്രിക്കയില്‍ യുദ്ധത്തില്‍ മരണമടഞ്ഞവരുടെ
സ്മരണയ്ക്കായി ഒരു സ്മാരകം പാര്‍ക്കിലുണ്ട്.
'To the glorious memory of the SONS OF BIRMINGHAM who fell
in South Africa 1890-1902 and to perpetuate the example of
all who served in the war. This memorial is erected by their fellow citizens'
എന്നതില്‍ രേഖപ്പെടുത്തിയിരിക്കുന്നു

Thursday, June 25, 2009

അസ്തമിക്കാന്‍ മടിക്കുന്ന .....

അസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്

ജൂണ്‍ 26 നാണ് ഇതെഴുതുന്നത്‌.ബ്രിട്ടനില്‍ സമ്മര്‍.
ഇന്ത്യന്‍ സമയത്തില്‍ നിന്നും അഞ്ചര മണിക്കൂര്‍
പിന്നിലാണ് (-5.5) ബ്രിട്ടനിലെ ഗ്രീന്‍ വിച്ച് സമയം.
സമ്മറില്‍ അത് നാലര(-4.5) ആയിക്കുറയുന്നു.
പകല്‍സമയം കൂടുന്നു.4.45 നു സൂര്യന്‍ ഉദിക്കുന്നു.
അസ്തമിക്കുന്നത് രാത്രി 9.22 നും.16 മണിക്കൂര്‍
37 മിനിറ്റാണ് പകല്‍സമയം.ധാരാളം സൂര്യപ്രകാശം.

ഇന്നാണിതാണു സ്ഥിതിയെങ്കില്‍ ഒരുകാലത്ത് ബ്രിട്ടന്‍
ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.
ഭൂഖണ്ഡത്തിന്‍റെ ഇരുവശത്തും ധാരാളം കോളനികള്‍
ഉള്ള സാമ്രാജ്യമായിരുന്നതിനാല്‍ ഏതെങ്കിലും ഒരു പ്രദേശത്തെങ്കിലും
സൂര്യന്‍ പ്രകാശിച്ചു തന്നെ നിലകൊണ്ടിരുന്നു.
നിരവധി നൂറ്റാണ്ടുകാലം ശത്രുക്കള്‍ ബ്രിട്ടനെ ആക്രമിച്ചില്ല.
നാലുവശവും കടല്‍ ഉള്ളതാണു കാരണം.അതുകൊണ്ടുതന്നെ
നാവികസഞ്ചാരത്തില്‍ അവര്‍ മുമ്പത്തിയിലുമെത്തി.

1850 ല്‍ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി ബ്രിട്ടന്‍.
സൂര്യന്‍ അവരുടെ സാമ്രാജ്യത്തില്‍ അസ്തമിച്ചിരുന്നില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ വ്യാവസായികമായും സൈനീകമായും
അവര്‍ ഒന്നാം സ്താനത്തെത്തി.ഇന്നു പിന്നോട്ടു പോയെങ്കിലും
നില മുന്നില്‍ തന്നെ.

തങ്ങള്‍ തേര്‍വാഴ്ച് നടത്തിയിരുന്ന കോളനികളിലെ പൗരന്മാരെ
ബ്രിട്ടന്‍ ഇന്നു രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്തു കടപ്പാട്
തീര്‍ക്കുന്നു.അവരെ കുടിയേറാനും തങ്ങളുടെ പൗരത്വം സ്വീകരിക്കാനും
അനുവധിക്കുന്നു.എല്ലാ വിധ സ്വാതന്ത്ര്യവും അവകാശങ്ങളും
അവര്‍ വിദേശികള്‍ക്കും നല്‍കുന്നു.

ബ്രിട്ടനിലെ ഒരു ചെറു കൂട്ടംആള്‍ക്കാര്‍ ഇന്നും ഇംഗ്ലീഷ് സംസാരിക്കാത്തവരാണ്
എന്ന കാര്യംപരസ്യമായ രഹസ്യമാ​ണ്.അവര്‍ സ്കോട്ട്,വെല്‍ഷ്,ഗേലിക്
തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു.ഇംഗ്ലീഷ് മനസ്സിലാകാത്ത
ധാരാളം ആള്‍ക്കാര്‍ ബ്രിട്ടനില്‍ ഉണ്ടെന്നു സാരം.മിക്ക വ്യവസായങ്ങളും
നശിച്ചുവെങ്കിലും ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അത്ര മോശമൊന്നുമല്ല.
ദക്ഷിണ പൂര്‍വ്വ പ്രദേശം ഇന്നും സമ്പന്നം.ജീവിതച്ചെലവ് ഇവിടെ ഏറ്റവും
ഉയര്‍ന്നു നില്‍ക്കുന്നു.

ബ്രിട്ടനിലെ യൂണിയന്‍ ഫ്ലാഗ് എന്നറിയപ്പെടുന്ന കൊടിയ്ക്കു യൂണിയന്‍
ജാക്ക് എന്നും പേരുണ്ട്.കപ്പലില്‍ കെട്ടിയിരിക്കുമ്പോള്‍ മാത്രമാണ് ശരിക്കും
യൂണിയന്‍ ജാക്ക് എന്നു വിളിക്കാറ്‌.മൂന്നു കൊടികള്‍ ചേര്‍ന്നതാണിത്.
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
കൊടി.വെള്ള തിരശ്ശീലയില്‍ ചെമ്മന്ന് കുരിശ് ഇംഗ്ലണ്ടിനേയും നീല
പശ്ചാത്തലത്തിലെ വെള്ള ക്കുരിശ് സ്കോട്ട്ലണ്ടിനേയും വെള്ള
പശ്ചാത്തലത്തിലെ ചെമന്ന കുരിശ് അയര്‍ ലണ്ടിനേയും കുറിയ്ക്കുന്നു.
കൊടി രൂപകല്‍പ്പന ചെയ്യുന്ന കാലം വെയില്‍സ് ബ്രിട്ടനില്‍ പെടാതിരുന്നതിനാല്‍
അവരുടെ ഡ്രാഗണ് യൂണിയന്‍ ഫ്ലാഗില്‍ ഇടം കിട്ടാതെ പോയിഅസ്തമിക്കാന്‍ മടിക്കുന്ന സൂര്യന്‍റെ നാട്

മുമ്പിലാണ്(+5.5) ബ്രിട്ടനിലെ ഗ്രീന്‍ വിച്ച് സമയം.
സമ്മറില്‍ അത് നാലര(+4.5) ആയിക്കുറയുന്നു.പകല്‍
സമയം കൂടുന്നു.4.45 നു സൂര്യന്‍ ഉദിക്കുന്നു.
അസ്തമിക്കുന്നത് രാത്രി 9.22 നും.16 മണിക്കൂര്‍
37 മിനിറ്റാണ് പകല്‍സമയം.ധാരാളം സൂര്യപ്രകാശം.

ഇന്നാണിതാണു സ്ഥിതിയെങ്കില്‍ ഒരുകാലത്ത് ബ്രിട്ടന്‍
ഒരുകാലത്ത് സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു.
ഭൂഖണ്ഡത്തിന്‍ റെ ഇരുവശത്തും ധാരാളം കോളനികല്‍
ഉള്ള സാമ്രാജ്യമായിരുന്നതിനാല്‍ ഏതെങ്കിലും ഒരു പ്രദേശത്തെങ്കിലും
സൂര്യന്‍ പ്രകാശിച്ചു തന്നെ നിലകൊണ്ടിരുന്നു.
നിരവധി നൂറ്റാണ്ടുകാലം ശത്രുക്കള്‍ ബ്രിട്ടനെ ആക്രമിച്ചില്ല.
നാലുവശവും കടല്‍ ഉള്ളതാണു കാരണം.അതുകൊണ്ടുതന്നെ
നാവികസഞ്ചാരത്തില്‍ അവര്‍ മുമ്പത്തിയിലുമെത്തി.

1850 ല്‍ലോകത്തിലെ ഏറ്റവും വലിയ ശക്തി ആയി ബ്രിട്ടന്‍.
സൂര്യന്‍ അവരുടെ സാമ്രാജ്യത്തില്‍ അസ്തമിച്ചിരുന്നില്ല.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ വ്യാവസായികമായും സൈനീകമായും
അവര്‍ ഒന്നാം സ്താനത്തെത്തി.ഇന്നു പിന്നോട്ടു പോയെങ്കിലും
നില മുന്നില്‍ തന്നെ.

തങ്ങള്‍ തേര്‍വാഴ്ച് നടത്തിയിരുന്ന കോളനികളിലെ പൗരന്മാരെ
ബ്രിട്ടന്‍ ഇന്നു രണ്ടു കൈയ്യും നീട്ടി സ്വാഗതം ചെയ്തു കടപ്പാട്
തീര്‍ക്കുന്നു.അവരെ കുടിയേറാനും തങ്ങളുടെ പൗരത്വം സ്വീകരിക്കാനും
അനുവധിക്കുന്നു.എല്ലാ വിധ സ്വാതന്ത്ര്യവും അവകാശങ്ങളും
അവര്‍ വിദേശികള്‍ക്കും നല്‍കുന്നു.

ബ്രിട്ടനിലെ ഒരു ചെറു കൂട്ടംആള്‍ക്കാര്‍ ഇന്നും ഇംഗ്ലീഷ് സംസാരിക്കാത്തവരാണ്
എന്ന കാര്യംപരസ്യമായ രഹസ്യമാ​ണ്.അവര്‍ സ്കോട്ട്,വെല്‍ഷ്,ഗേലിക്
തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നു.ഇംഗ്ലീഷ് മനസ്സിലാകാത്ത
ധാരാളം ആള്‍ക്കാര്‍ ബ്രിട്ടനില്‍ ഉണ്ടെന്നു സാരം.മിക്ക വ്യവസായങ്ങളും
നശിച്ചുവെങ്കിലും ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി അത്ര മോശമൊന്നുമല്ല.
ദക്ഷിണ പൂര്‍വ്വ പ്രദേശം ഇന്നും സമ്പന്നം.ജീവിതച്ചെലവ് ഇവിടെ ഏറ്റവും
ഉയര്‍ന്നു നില്‍ക്കുന്നു.

ബ്രിട്ടനിലെ യൂണിയന്‍ ഫ്ലാഗ് എന്നറിയപ്പെടുന്ന കൊടിയ്ക്കു യൂണിയന്‍
ജാക്ക് എന്നും പേരുണ്ട്.കപ്പലില്‍ കെട്ടിയിരിക്കുമ്പോള്‍ മാത്രമാണ് ശരിക്കും
യൂണിയന്‍ ജാക്ക് എന്നു വിളിക്കാറ്‌.മൂന്നു കൊടികള്‍ ചേര്‍ന്നതാണിത്.
ഇംഗ്ലണ്ട്,സ്കോട്ട്ലണ്ട്,വെയില്‍സ് എന്നിവയെ പ്രതിനിധാനം ചെയ്യുന്ന
കൊടി.വെള്ള തിരശ്ശീലയില്‍ ചെമ്മന്ന് കുരിശ് ഇംഗ്ലണ്ടിനേയും നീല
പശ്ചാത്തലത്തിലെ വെള്ള ക്കുരിശ് സ്കോട്ട്ലണ്ടിനേയും വെള്ള
പശ്ചാത്തലത്തിലെ ചെമന്ന കുരിശ് അയര്‍ ലണ്ടിനേയും കുറിയ്ക്കുന്നു.
കൊടി രൂപകല്‍പ്പന ചെയ്യുന്ന കാലം വെയില്‍സ് ബ്രിട്ടനില്‍ പെടാതിരുന്നതിനാല്‍
അവരുടെ ഡ്രാഗണ് യൂണിയന്‍ ഫ്ലാഗില്‍ ഇടം കിട്ടാതെ പോയി

Wednesday, March 11, 2009

ലണ്ടനിലും ഒരു അക്ഷര്‍ധാം ക്ഷേത്രം

ലണ്ടനിലും ഒരു അക്ഷര്‍ധാം ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം എന്ന നിലയില്‍
ഗിന്നസ്ബുക്കില്‍ സ്ഥാനം നേടിയ ക്ഷേത്രമാണ്‌
ദില്ലീയില്‍ യമുനനദിക്കരയിലെ
സ്വാമി നാരായണ അക്ഷര്‍ധാം ക്ഷേത്രം.

2005 നവംബര്‍ 6 ന്‌ ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ ക്ഷേത്രം
സ്വാമി നാരയണ സംസ്ഥ എന്ന സംഘടനയുടെ വകയാണ്‌

1907 ല്‍ സ്ഥാപിതമായ ഈ സംഘം
1781-1840 കാലത്തു ജീവിച്ചിരുന്ന
സ്വാമിനാരായണന്‍
എന്ന സന്യാസിവര്യന്റെ
സ്മരണക്കായി സ്ഥാപിതമായി.

100 ഏക്കര്‍ സ്ഥലത്ത്‌ 200 കോട്‌ ഇരൂപാ ചെലവില്‍ 5 വര്‍ഷം കൊണ്ടു
നിര്‍മ്മിക്കപെട്ട ഈ ക്ഷേത്രത്തിന്‌
100 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയും
43 മീറ്റര്‍ പൊക്കവും ഉണ്ട്‌.

236 തൂണുകളും 20 ഗോപുരാഗ്രങ്ങളും
20,000 ശില്‍പങ്ങളും ഇതിനുണ്ട്‌.
ഭാരതീയ വാസ്തുവിധ്യയുടെ പുനര്‍ജന്മം
ഇവിടെ ദര്‍ശിക്കാം.
മൂന്നു വശങ്ങളിലും നാരായണ സരോവരം കാണാം.

സ്വാമികള്‍ സന്ദര്‍ശിച്ച 151 നദികള്‍ ,
തടാകങ്ങള്‍,
കുളങ്ങള്‍ എന്നിവയിലെ തീര്‍ഥ ജലം ഇ
തിലടങ്ങിയിരിക്കുന്നു
5 ഭൂഖണ്ഡങ്ങളിലായി 12000 ഉപ കേന്ദ്രങ്ങളും
775 സന്യാസികളും 55000 സന്നദ്ധ സേനംഗങ്ങളും
10 ലക്ഷം അനുയായികളും ഈ പ്രസ്ഥാനത്തിലുണ്ട്‌.

ലണ്ടനിലെ അക്ഷര്‍ധാം ക്ഷേത്രം ആയിരക്കണക്കിനു
ഭക്തരെ ദിവസ്ര്ന ആകര്‍ഷിക്കുന്നു.
ഇന്ത്യക്കു വെളിയിലുള്ള ഏറ്റവും വലിയ
ഹൈന്ദവക്ഷേത്രം ഇതാണ്‌.

Tuesday, March 3, 2009

Pencillin

അലക്സാണ്ടര്‍ ഫ്ലെമിംഗിന്റെ പെന്‍സിലിന്‍

1928 ലാണ്‌ അലക്സാണ്ടര്‍ ഫ്ലമിംഗ് പെന്‍സിലിന്‍
എന്ന ആ​‍ന്റിബയോട്റ്റിക് കണ്ടു പിടിക്കുന്നത്‌
.ആധുനിക വൈദ്യശാസ്ത്രം നല്‍കിയ ഏറ്റവും മികച്ച സംഭാവന.
എത്രയോ ലക്ഷം മനുഷ്യ ജീവനുകള്‍ അതോടെ രക്ഷപെട്ടു.
സിഫിലിസ് എന്ന ലൈംഗീകരോഗം പഴങ്കഥയായി. റീആക്ഷനുകള്‍ വന്നതിനെ ത്തുടര്‍ന്നു പെന്‍സിലിന്‍ ഉപയോഗം കുറുച്ചു.
എങ്കിലും എലിപ്പനി തുടങ്ങിയ പല രോഗങ്ങള്‍ക്കും
ഇന്നും പെന്‍സിലിന്‍ കൈകണ്ടഔഷധം തന്നെ.
ലണ്ടന്‍ പ്രീഡ് സ്റ്റ്രീറ്റിലെ
സെയിന്റ് മേരിസ് ഹോസ്പിറ്റലിലായിരുന്നു ഫ്ലമിംഗിന്റെ ലാബറട്ടറി
.ഇന്നും ഈ ഹോസ്പിറ്റല്‍ യൂക്കെയില്‍ വൈദ്യശാസ്ത്രഗവേഷണ രംഗത്തു
മുന്‍പന്തിയില്‍ നിക്കുന്നു.
ലണ്ടന്‍ സാന്ദര്‍ശനത്തിനിടയില്‍ ഫ്ലമിംഗ് മ്യൂസിയം കാണാന്‍ കഴിഞ്ഞതു ന്വലിയൊരു ഭാഗ്യമായി കരുതുന്നു

Thursday, February 19, 2009

ബര്‍മിങ്‌ ഗാമിലെ ഭാസ്കരവിലാസം

ബര്‍മിങ്‌ ഗാമിലെ ഭാസ്കരവിലാസം

ബ്ലാക്‌ കണ്‌ട്രി എന്നറിയപ്പെട്ടിരുന്ന മദ്ധ്യ ഇംഗ്ലണ്ടിലെ
ബര്‍മിങ്ങ്‌ഗാം
ഒരു കാലത്തു വ്യവസായസ്ഥാപനങ്ങളുടെ പ്രദേശമായിരുന്നു.
ജനവാസം കുറവ്‌.
ഇന്നു സ്ഥിതി മാറി.
കാലം മാറിയപ്പോല്‍ കോലം കീഴ്മേല്‍ മറിഞ്ഞു.
ഇന്ന്‌ ഏറെ ജനവാസമുള്ള ,തിരക്കേറിയ,അനുദിനം
വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ്‌ ബര്‍മിംഗാം.
ബര്‍മിംഗാം യൂണിവേഴ്സിയ്‌ ലോകപ്രസിദ്ധം.
ബര്‍മിമ്‌ഗാമില്‍ ഡോക്ടറായ മകളോടൊപ്പം താമസ്സിക്കുന്ന സമയത്താണ്‌
ഭാസ്കര്‍ വില്ല എന്ന ഒരു സുന്ദര ഭവനം കണ്ടത്‌.

ചെറുപ്പകാലത്ത്‌
മോഹന്‍ ഡി. കങ്ങഴ
നീലകണ്ഠന്‍ പരമാര
ഡോ.പി.എസ്സ്‌.നായര്‍, ആലപ്പുഴ

തുടങ്ങിയവരുടേ ഡിറ്റക്റ്റീവ്‌ നോവലുകള്‍
വായിച്ചു കൂട്ടും വേളയില്‍ എന്നോ വായിച്ച
ഭാസ്കര വിലാസത്തിലെ കൊല ഓര്‍മ്മയില്‍ ഓടി എത്തി.

ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ The Hound of Bhaskar Villes
എന്ന ആദ്യ നോവലിന്റെ അനുകരണം ആയിരുന്നു
അതെന്നു പില്‍ക്കലത്താണു മനസ്സിലായത്‌.

പ്രിന്റിങ്ങില്‍ ഉപയോഗിക്കുന്ന ഒരിനം ടൈപ്‌ ആണു ഭാസ്കര്‍ വില്ല.
അതിന്റെ സൃഷ്ടാവ്‌ പില്‍ക്കാലത്തു തന്റെ ഭവനത്തിനും
അതേ പേരിട്ടു.
ആ പേരു കണാനിടയായ കൊനാന്‍ ഡോയല്‍
തന്റെ ആദ്യ നോവലിലെ സംഭവം നടക്കുന്ന
ഭവനത്തിനും ആ പേര്‍ നലകുകയായിരുന്നു

Wednesday, February 18, 2009

ഇവിടെയൊരു ചങ്ങമ്പുഴ; അവിടെയൊരു കീറ്റ്സ്‌

ഇവിടെയൊരു ചങ്ങമ്പുഴ; അവിടെയൊരു കീറ്റ്സ്‌

മുപ്പത്തിനാലു കൊല്ലത്തെ ജീവിതകാലത്തു
ബാഷ്പാജ്ഞലി മുതല്‍ സ്വരരാഗസുധ വരെ
അന്‍പതോളം കൃതികള്‍ രചിച്ചു ചങ്ങന്‍പുഴ
ഇരുപത്തിമൂന്നമത്തെ വയസ്സില്‍ , ബാല്യകാല സുഹൃത്ത്‌
ഇടപ്പള്ളികൃഷ്ണപിള്ള
ആത്മഹത്യ ചെയ്തതിനെ ആസ്പദമാകി രചിച്ച
രമണന്‍ റിക്കാര്‍ഡ്‌ വില്‍പന നേടിയ കൃതിയായിരുന്നു.

കഷരോഗബാധയാല്‍
ഈ പ്രേമഗായകന്‍ മുപ്പത്തിനാലാം വയസ്സില്‍ അകാലചരമം പ്രാപിച്ചു.

ഇംഗ്ലീഷില്‍ കാല്‍പ്പനിക കവി എന്നതിന്റെ ആദി സങ്കല്‍പ്പമാണ്‌
ജോണ്‍ കീറ്റ്സ്‌.
ഇരുപത്തി ആറാം വയസ്സില്‍ ഈ പ്രേമഗായകനും അന്തരിച്ചു.
ഒരു ഡോക്റ്റര്‍ കൂടിയായിരുന്നു കീറ്റ്സ്‌.
Beauty is truth ,truth is beuty എന്നു പാടിയ കീറ്റ്സ്സും
ക്ഷയരോഗത്താല്‍ അകാലത്തില്‍ അന്തരിച്ചു.
മരണാനതരമാണ്‌
കീറ്റ്സും ചങ്ങന്‍പുഴയും
കൂടുതല്‍ പ്രശസ്തി നേടിയത്‌.

മരണത്തിനു മുന്‍പുള്ള രണ്ടു വര്‍ഷക്കാലം
കീറ്റ്സ്‌ താമസ്സിച്ചിരുന്ന ഹാംസ്റ്റെഡിലെ ഭവനം,
1816 ല്‌ നിര്‍മ്മിക്കപ്പെട്ട കീറ്റ്സ്‌ ഹൗസ്‌
കീറ്റ്സിന്റെ സ്മാരകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

മുറ്റത്തുള്ള പ്ലം മര്‍ത്തിന്റെ തണലില്‍ ഇരുന്നാണ്‌
കീറ്റ്സ്‌ തന്റെ പ്ര്ശസ്തമായ
Ode to NIghtingale രചിച്ചത്‌.
കാമുകി ഫാനി ബ്രൗണ്‍
തൊട്ടടുത്ത വീട്ടിലണു പാര്‍ത്തിരുന്നത്‌
എന്‌ഗേജ്‌മന്റ്‌ കഴിഞ്ഞിരുന്നുവെങ്കിലും വിവാഹത്തിനു മുന്‍പു
കീറ്റ്സ്‌ അന്തരിച്ചു.

Monday, February 16, 2009

പാല്‍ക്കുളങ്ങര സരസ്വതി അമ്മ

ഇംഗ്ലീഷിലെ പാല്‍ക്കുളങ്ങര സരസ്വതി അമ്മ
ജര്‍മേന്‍ ഗ്രീര്‍
1939 ല്‌ ആസ്ത്രേലിയായില്‍ ജനിച്ച,
1970ല്‌ പ്രസിദ്ധീകരിക്കപ്പെട്ട The Female Eunuch
എന്ന കൃതിയുടെ ഉടമ,
1984 ല്‌ Sex and Destiny എഴുതിയ,
The New Woman എന്നറിയപ്പെട്ട,
ബ്രിട്ടനിലെ വാറിക്കില്‍ ഇംഗ്ലീഷ്‌ ലക്റ്റ്ചറര്‍ ആയിരുന്ന
Germaine Greer
ആണു ലോകത്തിലെ ആദ്യത്തെ പെണ്ണെഴുത്തുകാരിയായി ലോകമെന്‍പാടും
അറിയപ്പെടുന്നത്‌

ഗ്രിഗറി പിങ്കസ്‌ ഗര്‍ഭനിരോധന ഗുളികകള്‍ (O.C.Pills)
കണ്ടു പിടിച്ചതിനു ശെഷം
ഉണ്ടായ ആദ്യ ശ്ത്‌രീ ശാക്തീകരണ നടപടി ജെര്‍മേന്‍ ഗ്രീറിന്റെ പെണ്ണെഴുത്താണനെന്നു വാദിക്കുന്നവര്‍
നമ്മുടെ പാല്‍ക്കുളങ്ങര സരസ്വതി അമ്മയെ കുറിച്ചും അവരുടെ
കഥകളെക്കുറിച്ചും അറിയാത്തവരാണെന്നു നിശ്ശസയം പറയാം.

മുപ്പതുകളില്‍ എഴുതിത്തുടങ്ങിയ
പാല്‍ക്കുളങ്ങര സരസ്വതി അമ്മയാണു
സാമൂഹ്യ-ലിംഗ-വര്‍ഗ്ഗ വീക്ഷണത്തില്‍ ഉറച്ചു നിന്നു മലയാളത്തിലും, ലോകസാഹിത്യത്തിലും
കഥാ രചന നടത്തിയ ആദ്യ എഴുത്തുകാരി.
പെണ്‍ബുദ്ധി എന്ന കഥാസമാഹാരത്തിലെ അതേ പേരുള്ള കഥ
വായിച്ചു നോക്കുക,

പണക്കുഴപ്പത്താല്‍ പഠനം നിര്‍ത്തേണ്ടി വന്ന വിലാസിനിക്ക്‌
ഒരുടമസ്ഥനെ വാങ്ങാന്‍ രക്ഷ കര്‍ത്താക്കള്‍ വില പേശുന്നതിനിടയില്‍ കൈയ്യില്‍ കിട്ടുന്ന പുസ്തകമെല്ലാം വായിച്ചു തള്ളുന്ന വിലാസിനിയുടെ കഥ.
അതു പോലെ വേറെയും കഥകള്‍.
തീര്‍ച്ചയായും ലോകത്തിലെ ആധ്യ പെണ്ണുഴുത്തുകാരി ,
സ്ത്രീ വിമോചക (Feminist)
നമ്മുടെ പാല്‍ക്കുളങ്ങര സരസ്വതി അമ്മ തന്നെ.

ആമോദിക്കുക മലയാളമേ !

Brigend Hypermarket,Wales