Popular Posts

Total Pageviews

Friday, February 13, 2009

എന്റെ ആരാദ്ധ്യ പുരുഷന്‍

എന്റെ ആരാദ്ധ്യ പുരുഷന്‍ ബ്രിട്ടനിലെ NHS (നാഷണള്‍ ഹെല്‍ത്ത്‌ സര്‍വ്വീസ്സസ്‌) നോടു താരതമ്യപ്പെടുത്താവുന്നതെങ്കിലും ഒരു പരിപാടി ഇന്ത്യമഹാരാജ്യത്തോ,പത്തുകൊല്ലംകൂടുമ്പോള്‍ പലതവണ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള കേരളത്തിലോ,നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 2008 ല്‌ NHS ഷഷ്ഠ്യപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ രണ്ടുമാസം യൂ.കെ യില്‍ കഴിയാനും അതിന്റെ സേവനം സ്വീകരിക്കാനും എനിക്കു കഴിഞ്ഞു.പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ഞ്ഞാനേറ്റവും ആരാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നുബ്രിട്ടനിലെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിന്‍ Nye എന്നു വിളിക്കപ്പെട്ടിരുന്ന അന്യൂറിന്‍ ബീവാന്‍. രണ്ടുമാസം നീണ്ടു നിന്ന എന്റെ യൂ.കെ പര്യടനം (പുരുഷാന്തരങ്ങളിലൂടെ ഉള്ള ഒരോട്ടപ്രദിക്ഷണം) ധന്യമായതു തന്നെ വെയില്‍സ്‌ തലസ്ഥനമായ കാര്‍ഡിഫില്‍ എത്തി നഗരമധ്യത്തില്‍ നിലകൊള്ളുന്ന അന്യൂരിന്‍ ബീവാന്റെ പ്രതിമക്കരുകില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കയും സമീപത്തു നിന്നും ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്‌ ഭാര്യ ശാന്തയും NHS ല്‌ സേവനം അനുഷ്ടിക്കുന്ന മക്കളും മരുമക്കളും കൂട്ടിനുണ്ടായിരുന്നു. ഭരണാധികാരികള്‍ എന്ന നിലയില്‍ നെഹ്രു, ഇന്ദിര,ഈ.എം.എസ്സ്‌, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അറ്റ്ചുതമേനോന്‍,ഒരു ലക്ഷം കുടുംബങ്ങള്‍ക്കു കിടപ്പാടം പണിയിച്ചു കൊടുത്ത എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കു കോടുക്കുന്നതിലും കൂടുതല്‍ ആദരവ്‌ ഞാന്‍ അന്യൂറിനു കൊടുക്കുന്നു. ബ്രിട്ടനിലെ മുഴുവന്‍ ജനതയ്ക്കും, എന്നെപ്പോലുള്ള സന്ദര്‍ശകര്‍ക്കു പോലും, സൗജന്യമായി ചികില്‍സ നല്‍കുന്ന പരിപാടി അന്യൂറിന്റെ നിഴ്ചയ ധാര്‍ഷ്ത്ത്യം കൊണ്ടുമാത്രമാണ്‌ നടപ്പിലാക്കപ്പെട്ടത്‌. ചര്‍ച്ച്ലിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എതിര്‍ത്തു. ഡോക്റ്റരന്മാരും ബ്രിട്ടീഷ്‌ മെഡിക്കല്‍ അസ്സോസിയേഷനും എതിര്‍ത്തു. അന്യൂറിന്‍ തോറ്റു കൊടുത്തില്ല.എതിര്‍ത്ത പ്രതിപക്ഷത്തെ കീടങ്ങളിലുമ്മ് താണവര്‍ എന്നാക്ഷേപിക്കാനും Nye മടിച്ചില്ല. അപാകതകള്‍ കാണും, പരാതികള്‍ കാണും ഇന്നും ബ്രിട്ടനില്‍ എടുത്തു പറയട്ടെ, ബ്രിട്ടനില്‍ മാത്രം സര്‍വ്വര്‍ക്കും സൗജന്യ ചികില്‍സ. മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ്‌ തുരുത്ത്‌ സമഗ്രവും സാര്‍വ്വത്രികവും സൗജന്യവുമായ ചികില്‍സ ഏവര്‍ക്കും. വരുമാന്ത്തിനനുസ്രുതമായി എല്ലവരില്‍ നിന്നും നികുതി പിരിച്ച്‌ വരുമാനം നോക്കാതെ എല്ലാവര്‍ക്കും സൗജന്യ ചികിസ നല്‍കുന്നു. ഈന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന ഡോ.രാജകുമാരി അമൃത കൗറിനോ കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രിയായിരൂന ,മന്ത്രിയായി മുന്‍ പരിചയം ഉണ്ടായിരുന്ന ഡോ. ഏ. ആര്‍ മേനോനോ ഇത്തരം ഒരാശയം തോന്നിയില്ല. മറ്റുള്ള വെറും രാഷ്ട്രീയ ഭിക്ഷാം ദേഹികളെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. എല്ലാവരും കമ്മീഷന്‍ ഏജന്റുകള്‍.വൈക്കം വി.മാധവന്‍ ഒഴികെ

No comments:

Brigend Hypermarket,Wales