Sunday, February 15, 2009
രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയകള്‍ക്കും
രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയകള്‍ക്കും സര്‍ജന്മാരുടെ വഴികാട്ടി ലോകപ്രസിദ്ധ സര്‍ജനായിരുന്ന ഹാമില്‍ട്ടന്‍ ബെയിലി നിരവധി വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചു. ബര്‍മിംഗാം മെഡിക്കല്‍ സ്കൂളിലെ അദ്ധ്യാപകനായ അലാന്‍ ക്ലയിന്‍ എഡിറ്റു ചെയ്ത ഹാമില്‍ട്ടന്‍ ബെയിലിയുടെ ഫിസിക്കല്‍ സൈന്‍സ് ഇന്‍ ക്ലിനിക്കല്‍ സര്‍ജറി ശസ്ത്രക്രിയ വേണ്ടി വരുന്ന രോഗങ്ങളെ കണ്ടെത്താന്‍ ലോകമെന്‍പാടുമുള്ള മെഡിക്കല്‍ വിധ്യാര്‍ത്ഥികളേയും സര്‍ജന്മാരേയും സഹായിച്ചു പോരുന്നു. 1894-1961 കാലഘട്ടത്തില്‍ ജീവിച്ചുരുന്ന ഹാമില്‍ട്ടന്‍ ബെയിലി ഹാംഷെയറിലെ ബിഷ്പ്പ്സ്റ്റോക്കില്‍ ജനറല്‍ പ്രാക്റ്റീഷ്ണറായിരുന്ന ഹെന്റ്രിയുടെ മകനായി ജനിച്ചു..മാതാവ് ഒരു നേര്‍സ് ആയിരുന്നു. ലണ്ടന്‍ ഹോസ്പ്റ്റലില്‍ പഠനം.ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു ബല്‍ജിയത്തില്‍ തടവുകാരനായി. 1916 ല് റോയല്‍ നേവിയില്‍ ഡോക്റ്ററായി ചേര്‍ന്നു. 1920 ല്FRCS ലഭിച്ചു.രോഗാണുബാധയെത്തുടര്‍ന്ന് ഇടതു ചൂണ്ടുവിരല്‍ നഷ്ടപ്പെട്ടേങ്കിലും അനിതരസാധാരണമായ വൈദഗ്ധ്യം കാട്ടിയ സര്‍ജനായിരുന്നു ബെയിലി. Short Practice of Surgery ,Emergency Surgery എന്നീ കൃതികളും പ്രശസ്തം Surgical Habdicrafts പരിഷ്കരിക്കയും ചെയ്തു.മൊത്തം 9 പുസ്തകങ്ങള്‍. വന്‍ കുടലിലെ കാന്‍സര്‍ ബാധയാല്‍ മരണം. ബെയിലിയുടെ ഹോസ്പ്റ്റലും വാസസ്ഥലവും കാണാന്‍ കഴിഞ്ഞത് വലിയോരു ഭാഗ്യമായി കണക്കാക്കുന്നു. പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റി വികസ്വര രാജ്യങ്ങളിലെ മെഡിക്കല്‍ ലൈബ്രറികളുടെ വികസനത്തിനായി നല്‍കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥാപകരില്‍ ഒരാളായ ഡോ.ആര്‍. കേശവന്‍ നായര്‍ FRCS ബെയിലിയില്‍ നിന്നും സര്‍ജറി പഠിക്കാന്‍ കഴിഞ്ഞ ഭാഗ്യശാലി ആണ്. In 1943 his only child, Hamilton, was killed at the age of 15 in a horrific railway accident. From then on his mental health deteriorated: by 1949 he had had to give up operating and was eventually admitted to Graylingwell Hospital, Sussex, where he was incarcerated for three years —manic, paranoid, disruptive, and unresponsive to treatment. He was saved from a prefrontal leucotomy by a registrar who suggested that a new drug, lithium, might help; three months after starting it, he had made a “miraculous” recovery and never looked back. The Baileys subsequently moved to Spain, where they continued to produce new editions of half a dozen books until early in 1961, when Hamilton Bailey developed symptoms of intestinal obstruction and, largely because of his own interference, died of postoperative complications. He was buried in the British cemetery at Malaga.
Subscribe to:
Post Comments (Atom)
No comments:
Post a Comment