Thursday, February 19, 2009
ബര്‍മിങ് ഗാമിലെ ഭാസ്കരവിലാസം
ബര്‍മിങ് ഗാമിലെ ഭാസ്കരവിലാസം
ബ്ലാക് കണ്‌ട്രി എന്നറിയപ്പെട്ടിരുന്ന മദ്ധ്യ ഇംഗ്ലണ്ടിലെ
ബര്‍മിങ്ങ്‌ഗാം
ഒരു കാലത്തു വ്യവസായസ്ഥാപനങ്ങളുടെ പ്രദേശമായിരുന്നു.
ജനവാസം കുറവ്.
ഇന്നു സ്ഥിതി മാറി.
കാലം മാറിയപ്പോല്‍ കോലം കീഴ്മേല്‍ മറിഞ്ഞു.
ഇന്ന് ഏറെ ജനവാസമുള്ള ,തിരക്കേറിയ,അനുദിനം
വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ് ബര്‍മിംഗാം.
ബര്‍മിംഗാം യൂണിവേഴ്സിയ് ലോകപ്രസിദ്ധം.
ബര്‍മിമ്‌ഗാമില്‍ ഡോക്ടറായ മകളോടൊപ്പം താമസ്സിക്കുന്ന സമയത്താണ്
ഭാസ്കര്‍ വില്ല എന്ന ഒരു സുന്ദര ഭവനം കണ്ടത്.
ചെറുപ്പകാലത്ത്
മോഹന്‍ ഡി. കങ്ങഴ
നീലകണ്ഠന്‍ പരമാര
ഡോ.പി.എസ്സ്.നായര്‍, ആലപ്പുഴ
തുടങ്ങിയവരുടേ ഡിറ്റക്റ്റീവ് നോവലുകള്‍
വായിച്ചു കൂട്ടും വേളയില്‍ എന്നോ വായിച്ച
ഭാസ്കര വിലാസത്തിലെ കൊല ഓര്‍മ്മയില്‍ ഓടി എത്തി.
ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ The Hound of Bhaskar Villes
എന്ന ആദ്യ നോവലിന്റെ അനുകരണം ആയിരുന്നു
അതെന്നു പില്‍ക്കലത്താണു മനസ്സിലായത്.
പ്രിന്റിങ്ങില്‍ ഉപയോഗിക്കുന്ന ഒരിനം ടൈപ് ആണു ഭാസ്കര്‍ വില്ല.
അതിന്റെ സൃഷ്ടാവ് പില്‍ക്കാലത്തു തന്റെ ഭവനത്തിനും
അതേ പേരിട്ടു.
ആ പേരു കണാനിടയായ കൊനാന്‍ ഡോയല്‍
തന്റെ ആദ്യ നോവലിലെ സംഭവം നടക്കുന്ന
ഭവനത്തിനും ആ പേര്‍ നലകുകയായിരുന്നു
Subscribe to:
Post Comments (Atom)
No comments:
Post a Comment