Popular Posts

Total Pageviews

Thursday, February 19, 2009

ബര്‍മിങ്‌ ഗാമിലെ ഭാസ്കരവിലാസം


ബര്‍മിങ്‌ ഗാമിലെ ഭാസ്കരവിലാസം

ബ്ലാക്‌ കണ്‌ട്രി എന്നറിയപ്പെട്ടിരുന്ന മദ്ധ്യ ഇംഗ്ലണ്ടിലെ
ബര്‍മിങ്ങ്‌ഗാം
ഒരു കാലത്തു വ്യവസായസ്ഥാപനങ്ങളുടെ പ്രദേശമായിരുന്നു.
ജനവാസം കുറവ്‌.
ഇന്നു സ്ഥിതി മാറി.
കാലം മാറിയപ്പോല്‍ കോലം കീഴ്മേല്‍ മറിഞ്ഞു.
ഇന്ന്‌ ഏറെ ജനവാസമുള്ള ,തിരക്കേറിയ,അനുദിനം
വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ്‌ ബര്‍മിംഗാം.
ബര്‍മിംഗാം യൂണിവേഴ്സിയ്‌ ലോകപ്രസിദ്ധം.
ബര്‍മിമ്‌ഗാമില്‍ ഡോക്ടറായ മകളോടൊപ്പം താമസ്സിക്കുന്ന സമയത്താണ്‌
ഭാസ്കര്‍ വില്ല എന്ന ഒരു സുന്ദര ഭവനം കണ്ടത്‌.

ചെറുപ്പകാലത്ത്‌
മോഹന്‍ ഡി. കങ്ങഴ
നീലകണ്ഠന്‍ പരമാര
ഡോ.പി.എസ്സ്‌.നായര്‍, ആലപ്പുഴ

തുടങ്ങിയവരുടേ ഡിറ്റക്റ്റീവ്‌ നോവലുകള്‍
വായിച്ചു കൂട്ടും വേളയില്‍ എന്നോ വായിച്ച
ഭാസ്കര വിലാസത്തിലെ കൊല ഓര്‍മ്മയില്‍ ഓടി എത്തി.

ആര്‍തര്‍ കൊനാന്‍ ഡോയലിന്റെ The Hound of Bhaskar Villes
എന്ന ആദ്യ നോവലിന്റെ അനുകരണം ആയിരുന്നു
അതെന്നു പില്‍ക്കലത്താണു മനസ്സിലായത്‌.

പ്രിന്റിങ്ങില്‍ ഉപയോഗിക്കുന്ന ഒരിനം ടൈപ്‌ ആണു ഭാസ്കര്‍ വില്ല.
അതിന്റെ സൃഷ്ടാവ്‌ പില്‍ക്കാലത്തു തന്റെ ഭവനത്തിനും
അതേ പേരിട്ടു.
ആ പേരു കണാനിടയായ കൊനാന്‍ ഡോയല്‍
തന്റെ ആദ്യ നോവലിലെ സംഭവം നടക്കുന്ന
ഭവനത്തിനും ആ പേര്‍ നലകുകയായിരുന്നു

Wednesday, February 18, 2009

ഇവിടെയൊരു ചങ്ങമ്പുഴ; അവിടെയൊരു കീറ്റ്സ്‌

ഇവിടെയൊരു ചങ്ങമ്പുഴ; അവിടെയൊരു കീറ്റ്സ്‌

മുപ്പത്തിനാലു കൊല്ലത്തെ ജീവിതകാലത്തു
ബാഷ്പാജ്ഞലി മുതല്‍ സ്വരരാഗസുധ വരെ
അന്‍പതോളം കൃതികള്‍ രചിച്ചു ചങ്ങന്‍പുഴ
ഇരുപത്തിമൂന്നമത്തെ വയസ്സില്‍ , ബാല്യകാല സുഹൃത്ത്‌
ഇടപ്പള്ളികൃഷ്ണപിള്ള
ആത്മഹത്യ ചെയ്തതിനെ ആസ്പദമാകി രചിച്ച
രമണന്‍ റിക്കാര്‍ഡ്‌ വില്‍പന നേടിയ കൃതിയായിരുന്നു.

കഷരോഗബാധയാല്‍
ഈ പ്രേമഗായകന്‍ മുപ്പത്തിനാലാം വയസ്സില്‍ അകാലചരമം പ്രാപിച്ചു.

ഇംഗ്ലീഷില്‍ കാല്‍പ്പനിക കവി എന്നതിന്റെ ആദി സങ്കല്‍പ്പമാണ്‌
ജോണ്‍ കീറ്റ്സ്‌.
ഇരുപത്തി ആറാം വയസ്സില്‍ ഈ പ്രേമഗായകനും അന്തരിച്ചു.
ഒരു ഡോക്റ്റര്‍ കൂടിയായിരുന്നു കീറ്റ്സ്‌.
Beauty is truth ,truth is beuty എന്നു പാടിയ കീറ്റ്സ്സും
ക്ഷയരോഗത്താല്‍ അകാലത്തില്‍ അന്തരിച്ചു.
മരണാനതരമാണ്‌
കീറ്റ്സും ചങ്ങന്‍പുഴയും
കൂടുതല്‍ പ്രശസ്തി നേടിയത്‌.

മരണത്തിനു മുന്‍പുള്ള രണ്ടു വര്‍ഷക്കാലം
കീറ്റ്സ്‌ താമസ്സിച്ചിരുന്ന ഹാംസ്റ്റെഡിലെ ഭവനം,
1816 ല്‌ നിര്‍മ്മിക്കപ്പെട്ട കീറ്റ്സ്‌ ഹൗസ്‌
കീറ്റ്സിന്റെ സ്മാരകമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

മുറ്റത്തുള്ള പ്ലം മര്‍ത്തിന്റെ തണലില്‍ ഇരുന്നാണ്‌
കീറ്റ്സ്‌ തന്റെ പ്ര്ശസ്തമായ
Ode to NIghtingale രചിച്ചത്‌.
കാമുകി ഫാനി ബ്രൗണ്‍
തൊട്ടടുത്ത വീട്ടിലണു പാര്‍ത്തിരുന്നത്‌
എന്‌ഗേജ്‌മന്റ്‌ കഴിഞ്ഞിരുന്നുവെങ്കിലും വിവാഹത്തിനു മുന്‍പു
കീറ്റ്സ്‌ അന്തരിച്ചു.

Monday, February 16, 2009

പാല്‍ക്കുളങ്ങര സരസ്വതി അമ്മ

ഇംഗ്ലീഷിലെ പാല്‍ക്കുളങ്ങര സരസ്വതി അമ്മ
ജര്‍മേന്‍ ഗ്രീര്‍
1939 ല്‌ ആസ്ത്രേലിയായില്‍ ജനിച്ച,
1970ല്‌ പ്രസിദ്ധീകരിക്കപ്പെട്ട The Female Eunuch
എന്ന കൃതിയുടെ ഉടമ,
1984 ല്‌ Sex and Destiny എഴുതിയ,
The New Woman എന്നറിയപ്പെട്ട,
ബ്രിട്ടനിലെ വാറിക്കില്‍ ഇംഗ്ലീഷ്‌ ലക്റ്റ്ചറര്‍ ആയിരുന്ന
Germaine Greer
ആണു ലോകത്തിലെ ആദ്യത്തെ പെണ്ണെഴുത്തുകാരിയായി ലോകമെന്‍പാടും
അറിയപ്പെടുന്നത്‌

ഗ്രിഗറി പിങ്കസ്‌ ഗര്‍ഭനിരോധന ഗുളികകള്‍ (O.C.Pills)
കണ്ടു പിടിച്ചതിനു ശെഷം
ഉണ്ടായ ആദ്യ ശ്ത്‌രീ ശാക്തീകരണ നടപടി ജെര്‍മേന്‍ ഗ്രീറിന്റെ പെണ്ണെഴുത്താണനെന്നു വാദിക്കുന്നവര്‍
നമ്മുടെ പാല്‍ക്കുളങ്ങര സരസ്വതി അമ്മയെ കുറിച്ചും അവരുടെ
കഥകളെക്കുറിച്ചും അറിയാത്തവരാണെന്നു നിശ്ശസയം പറയാം.

മുപ്പതുകളില്‍ എഴുതിത്തുടങ്ങിയ
പാല്‍ക്കുളങ്ങര സരസ്വതി അമ്മയാണു
സാമൂഹ്യ-ലിംഗ-വര്‍ഗ്ഗ വീക്ഷണത്തില്‍ ഉറച്ചു നിന്നു മലയാളത്തിലും, ലോകസാഹിത്യത്തിലും
കഥാ രചന നടത്തിയ ആദ്യ എഴുത്തുകാരി.
പെണ്‍ബുദ്ധി എന്ന കഥാസമാഹാരത്തിലെ അതേ പേരുള്ള കഥ
വായിച്ചു നോക്കുക,

പണക്കുഴപ്പത്താല്‍ പഠനം നിര്‍ത്തേണ്ടി വന്ന വിലാസിനിക്ക്‌
ഒരുടമസ്ഥനെ വാങ്ങാന്‍ രക്ഷ കര്‍ത്താക്കള്‍ വില പേശുന്നതിനിടയില്‍ കൈയ്യില്‍ കിട്ടുന്ന പുസ്തകമെല്ലാം വായിച്ചു തള്ളുന്ന വിലാസിനിയുടെ കഥ.
അതു പോലെ വേറെയും കഥകള്‍.
തീര്‍ച്ചയായും ലോകത്തിലെ ആധ്യ പെണ്ണുഴുത്തുകാരി ,
സ്ത്രീ വിമോചക (Feminist)
നമ്മുടെ പാല്‍ക്കുളങ്ങര സരസ്വതി അമ്മ തന്നെ.

ആമോദിക്കുക മലയാളമേ !

ഒരു ഗാന്ധിയന്‍ അനൗചിത്യം


ഒരു ഗാന്ധിയന്‍ അനൗചിത്യം


ഝാന്‍സിറാണി - തിരുവിതാംകൂറിലിങ്ങനെ, ഇംഗളണ്ടിലങ്ങനെ

2008 ഫെബ്രുവരി 15.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്‍പില്‍ അക്കമ്മ ചെറിയാന്‍
എന്ന
സ്വാതന്ത്ര്യ സമര സേനാനിയുടെ നൂറാം ജന്മദിനമായിരുന്നു.
മനൊരമ ഞായറാഴ്ചപ്പതിപ്പില്‍ സണ്ണി ജോസഫ്‌ സല്യൂട്ട്‌ എന്ന പേരില്‍ സചിത്ര ലേഖനം എഴുതി. തുറുങ്കില്‍ അടക്കപ്പെട്ട സ്വാതന്ത്ര്യ ഭടന്മാരെ വിട്ടയക്കണം എന്ന ആവശ്യവുമായി, കൊല്ലവര്‍ഷം 1114
( AD 1939) തുലാം ഏഴിനു
ചിത്തിരതിരുനാല്‍ ജന്മദിനം ,
അക്കമ്മ കവടിയാര്‍ കൊട്ടാരത്തിലേക്കു മാര്‍ച്ചു നയിച്ചു .
പിരിഞ്ഞു പോകാത്തപക്ഷം
വെടി വയ്ക്കും എന്നു കേണല്‍ വാട്കിന്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയപ്പോള്‍,
കഴുത്തില്‍ കിടന്നിരുന്ന ഹാരങ്ങള്‍ എടുത്തുമാറ്റി നെഞ്ചു കാട്ടിയ വീര വനിതയാണ്‌ പില്‍ക്കാലത്തു അക്കമ്മ വര്‍ക്കിയായിമാറിയ
അക്കമ്മ ചെറിയാന്‍.

തടവറയില്‍ കിടന്നിരുന്ന സ്വാതന്ത്ര്യ പോരാളികളെ അന്നു രാത്രിയെയില്‍ തന്നെ വിട്ടയച്ചു.
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിനെതിരെയുള്ള നിരോധനവും പിന്‌വലിക്കപ്പെട്ടു.

28 വയസ്സുകാരിയാ ഈ കാഞ്ഞിരപ്പള്ളിക്കാരിയെ
തിരുവിതാംകൂറിലെ ഝാന്‍സി റാനി
എന്നു മഹത്മാ ഗാന്ധി വിശേഷിപ്പിച്ചു.

ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച ഭാരതീയ വനിതയാണു
ലക്ഷ്മിഭായി എന്ന ഝാന്‍സി റാനി (1835-1858).
ദമോദരന്‍ എന്ന മകനെ പുറത്തു കെട്ടിവച്ചു പുരുഷവേഷത്തില്‍ കുതിരപ്പുറത്ത്‌ ഇരു കൈകളിലും വാളേന്തി ബ്രിട്ടീഷ്‌ സൈന്യത്തോടേറ്റു മുട്ടിയ അവര്‍ രക്സ്തസാക്ഷിയായി.

ഇംഗ്ലണ്ടിലും ഉണ്ടായിരുന്നു ഒരു ഝാന്‍സി റാനി.
റോമന്‍ അധിനിവേശത്തിനെതിരെ തന്റെ രണ്ടു പെണ്മക്കളുമായി രഥത്തിലേറി ,ഏ .ഡി 60 -ല്‌ റോമന്‍ സൈന്യത്തേറ്റു മുട്ടിയ
ഗോത്ര റാണി ബൗഡിക.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ വിഷം കഴിച്ചു മരിച്ച ബൗഡിക.

ഐസിനി എന്ന ഗോത്രവര്‍ഗ്ഗകാരുടെ രാജാവായിരുന്ന് പ്രസൂറ്റാഗസിന്റെ ഭാര്യ ആയിരുന്നു ബൗഡിക.

റോമന്‍ സൈന്യം അവരെ പരശ്യമായി നഗ്നയാക്കയും പെണ്മക്കളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തു.
റോമന്‍ സൈന്യത്തെ തോല്‍പ്പിക്കാന്‍ അന്നു ലണ്ടോനിയം എന്നറിയപ്പെട്ടിരുന്ന ലണ്ടന്‍ ചുട്ടെരിക്കാനും ബൗഡിക മടിച്ചില്ല.ചിലപ്പതികാര നായിക കണ്ണകിയുടെ കോപാഗ്നിയില്‍ മധുരപുരി വെന്തതുപോലെ ലണ്ടോനിയം വെന്തൊടുങ്ങി.
നിരവധി തവണ അഗ്നിബാധയ്ക്കിരയാ ലണ്ടന്‍ ആദ്യം നേരിട്ട അഗ്നിബാധ ബൗഡികയുടെ സൃഷ്ടി ആയിരുന്നു.

പില്‍ക്കാലത്തു ബൗഡിക വിസ്മരിക്കപ്പെട്ടു.
വിക്ടോറിയ മഹാരജ്ഞിയുടെ കാലത്ത്‌ അവരുടെ
സ്മരണ ഉയര്‍ത്തെഴ്‌നേറ്റു. ലണ്ടനില്‍ കണ്ണായ സ്ഥലത്ത്‌ അവരുടെ പ്രതിമ വന്നു.
നിരവ്ധി നോവലുകളും കോമിക്കുകളും ഗീതകങ്ങളും ടി.വി.സീരിയലുകളും ചലച്ചിത്രങ്ങളും ബൗഡികയെ കുറിച്ചുണ്ടായി.

പില്‍ക്കാലത്തു പ്രധാനമന്ത്രിയായിത്തീര്‍ന്ന


The Cartoon depicting Thatcher a smodern Boudica

മാര്‍ഗററ്റ്‌ താച്ചര്‍ തിരഞ്ഞെടുപ്പിനു നിന്നപ്പോള്‍,
അവരെ ബൗഡികയോടു തുലനം ചെയ്തു കാര്‍ട്ടൂണ്‍ വന്നു.

രക്തം കുടിച്ചു വളരുന്ന ഒരിനം ഫ്ലൂക്കിനു ബൗഡിക എന്നു പേരിട്ടിരിക്കുന്നു.

ബൗഡിക യുടെ അവസാന പോരാട്ടം നടന്ന സ്ഥലവും അവരുടെ അന്ത്യ വിശ്രമസ്ഥലവും എവിടെയാണെന്നു ഇന്നും അന്തിമ തീരുമാനമായിട്ടില്ല.

ഇംഗ്ലണ്ടില്‍ പലയിടങ്ങളില്‍ രാത്ര്യില്‍ തേരില്‍ ബൗഡിക പ്രത്യ്ക്ഷപ്പേടാറുണ്ടെന്നു വിസ്വസിക്കുന്നവരുണ്ടത്രേ.
അന്ധവിശ്വാസമോ ടൂറിസ്റ്റ്‌ വിപണന തന്ത്രമോ എന്നറൈഞ്ഞു കൂടാ.

ഇംഗ്ലണ്ടില്‍ ഗന്ധിജി
നിയമം പഠിച്ച കിങ്ങ്സ്‌ കോളേജിനു മുന്‍പില്‍ അദ്ദേഹത്തിന്റെ പ്രതിമയുണ്ട്‌. വീരസ്വാമി എന്ന വെഗിറ്റേറിയന്‍ ഹോട്ടലില്‍ നിന്നായിരുന്നു ഗന്ധിജിയുടെ ഭക്ഷണം.
റ്റെമ്പ്ലാറില്‍ അംഗവും ആയിരുന്നു അദ്ദേഹം.തീര്‍ചയായും ബൗഡികയെകൂറിച്ചു ഗാന്ധിജി കേട്ടിരിക്കും.പക്ഷേ ബൗഡികയെ ഝാന്‍സി റാണിയോടു തുലനം ചെയ്തു മഹാത്മജി ഒരിടത്തും എഴുതിയില്ല എന്നു തോന്നുന്നു.തിരിച്ചും.

ബൗഡികയെ പലകാരണങ്ങളാല്‍ ഝാന്‍സി റാനിയോടുപമിക്കാം. തിരിച്ചും.
ഇരുവരും രാണിമാര്‍. മാതാക്കള്‍. സന്തനം/സന്താനഗ്ങ്ങള്‍ ഒത്തു യുദ്ധം ചെയ്തവര്‍, വീരമൃത്യു വരിച്ചവര്‍,പരാജയം ഏറ്റു വാങ്ങിയവര്‍.
തുടങ്ങിയ സമാനതകള്‍.

പക്ഷേ അക്കമ്മയെ ഝാന്‍സി റാന്നിയുമായി തുലനം ചെയ്തഹു ഉചിതമായില്ല എന്നു സവിനയം എടുത്തു പറയട്ടെ.
അക്കമ്മ റാനിയായിരുന്നില്ല. അവിവാഹിത.
വര്‍ക്കിയെന്ന നേതാവുമായി വിവാഹം പിന്നീടണ്‌ വീരമൃത്യു വരിച്ചില്ല. അധിനിവേസ ശക്തിയോടായിരുന്നില്ല ഏറ്റുമുട്ടിയതും.
അക്കമ്മ ചെയ്തത്‌ രാജാവിനോടും ദിവാനോറ്റും എതിരേയുള്‍ല വെറും ഒരു പ്രക്ഷോപണം മാത്രവുമായിരുന്നു.
അക്കമ്മ വിജയിക്കയും ചെയ്തും.
ഈ.എംസീന്റെ പ്രായക്കാരിയായിരുന്ന അക്കമ്മ പില്‍ക്കാലത്തു മന്ത്രിയോ, എം.പിയോ ബോര്‍ഡ്‌ ചെയര്‍മാന്‍ പോലുമോ ആയുമില്ല.

മറ്റു രണ്ടു പേരും അധിനിവേസസക്തികളോടേറ്റുമുട്ടി
പരാജയപ്പെട്ടു രക്ത സാക്ഷികളായി.

മൂവരും പ്രതിമകളിലൂടെ സ്മരിക്കപ്പെടുന്നു
എന്ന്തു മാത്രമാണ്‌ സമാനത.

Sunday, February 15, 2009

രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയകള്‍ക്കും

രോഗനിര്‍ണ്ണയത്തിനും ശസ്ത്രക്രിയകള്‍ക്കും സര്‍ജന്മാരുടെ വഴികാട്ടി ലോകപ്രസിദ്ധ സര്‍ജനായിരുന്ന ഹാമില്‍ട്ടന്‍ ബെയിലി നിരവധി വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും രചിച്ചു. ബര്‍മിംഗാം മെഡിക്കല്‍ സ്കൂളിലെ അദ്ധ്യാപകനായ അലാന്‍ ക്ലയിന്‍ എഡിറ്റു ചെയ്ത ഹാമില്‍ട്ടന്‍ ബെയിലിയുടെ ഫിസിക്കല്‍ സൈന്‍സ്‌ ഇന്‍ ക്ലിനിക്കല്‍ സര്‍ജറി ശസ്ത്രക്രിയ വേണ്ടി വരുന്ന രോഗങ്ങളെ കണ്ടെത്താന്‍ ലോകമെന്‍പാടുമുള്ള മെഡിക്കല്‍ വിധ്യാര്‍ത്ഥികളേയും സര്‍ജന്മാരേയും സഹായിച്ചു പോരുന്നു. 1894-1961 കാലഘട്ടത്തില്‍ ജീവിച്ചുരുന്ന ഹാമില്‍ട്ടന്‍ ബെയിലി ഹാംഷെയറിലെ ബിഷ്പ്പ്സ്റ്റോക്കില്‍ ജനറല്‍ പ്രാക്റ്റീഷ്ണറായിരുന്ന ഹെന്റ്രിയുടെ മകനായി ജനിച്ചു..മാതാവ്‌ ഒരു നേര്‍സ്‌ ആയിരുന്നു. ലണ്ടന്‍ ഹോസ്പ്റ്റലില്‍ പഠനം.ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു ബല്‍ജിയത്തില്‍ തടവുകാരനായി. 1916 ല്‌ റോയല്‍ നേവിയില്‍ ഡോക്റ്ററായി ചേര്‍ന്നു. 1920 ല്‌FRCS ലഭിച്ചു.രോഗാണുബാധയെത്തുടര്‍ന്ന്‌ ഇടതു ചൂണ്ടുവിരല്‍ നഷ്ടപ്പെട്ടേങ്കിലും അനിതരസാധാരണമായ വൈദഗ്ധ്യം കാട്ടിയ സര്‍ജനായിരുന്നു ബെയിലി. Short Practice of Surgery ,Emergency Surgery എന്നീ കൃതികളും പ്രശസ്തം Surgical Habdicrafts പരിഷ്കരിക്കയും ചെയ്തു.മൊത്തം 9 പുസ്തകങ്ങള്‍. വന്‍ കുടലിലെ കാന്‍സര്‍ ബാധയാല്‍ മരണം. ബെയിലിയുടെ ഹോസ്പ്റ്റലും വാസസ്ഥലവും കാണാന്‍ കഴിഞ്ഞത്‌ വലിയോരു ഭാഗ്യമായി കണക്കാക്കുന്നു. പുസ്തകങ്ങളില്‍ നിന്നുള്ള റോയല്‍റ്റി വികസ്വര രാജ്യങ്ങളിലെ മെഡിക്കല്‍ ലൈബ്രറികളുടെ വികസനത്തിനായി നല്‍കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ സ്ഥാപകരില്‍ ഒരാളായ ഡോ.ആര്‍. കേശവന്‍ നായര്‍ FRCS ബെയിലിയില്‍ നിന്നും സര്‍ജറി പഠിക്കാന്‍ കഴിഞ്ഞ ഭാഗ്യശാലി ആണ്‌. In 1943 his only child, Hamilton, was killed at the age of 15 in a horrific railway accident. From then on his mental health deteriorated: by 1949 he had had to give up operating and was eventually admitted to Graylingwell Hospital, Sussex, where he was incarcerated for three years —manic, paranoid, disruptive, and unresponsive to treatment. He was saved from a prefrontal leucotomy by a registrar who suggested that a new drug, lithium, might help; three months after starting it, he had made a “miraculous” recovery and never looked back. The Baileys subsequently moved to Spain, where they continued to produce new editions of half a dozen books until early in 1961, when Hamilton Bailey developed symptoms of intestinal obstruction and, largely because of his own interference, died of postoperative complications. He was buried in the British cemetery at Malaga.

Saturday, February 14, 2009

Darwin

ഡാര്‍വിന്റെ കല്ലറ 2009 ഫെബ്രുവരി 12 ചാള്‍സ്‌ ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികം ആയിരുന്നു. ലോകമെന്‍പാടും അതാഘോഷിക്കപ്പെട്ടു. സര്‍ ഐസ്സക്ന്യൂട്ടന്റെ കല്റക്കു സമീപം ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ ആണു ഡര്‍വിന്റെ കല്ലറ എന്നാണു പറയപ്പെടുന്നത്‌ പക്ഷേ അതത്ര ശരിയല്ല. കൃത്യമായും എവിടെയാണ്‌ അദ്ദേഹത്തിന്റെ കല്ലറ? >

ഉത്തരം

Friday, February 13, 2009

ഒരു വാലന്റൈന്‍ സ്മരണ>

ഒരു വാലന്റൈന്‍ സ്മരണ ഹെന്റ്‌ റി എട്ടാമന്റെ 500 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം പോപ്പിനോടു പിനങ്ങി ആഗ്ലിക്കന്‍ ചര്‍ച്ചുണ്ടാക്കിയ ഹെന്റ്‌ റി എട്ടാമന്‍ 1528- ലില്‍ ആനി ബോലിനു കൈമാറ്യ പ്രേമലേഖനം അടുത്ത ഏപ്രിലില്‍ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനായി വയ്ക്കും. വിചിത്രമെന്നു പറയട്ടെ ഹെന്റ്‌റി എട്ടാമന്‍ മറ്റൊരു വിവാഹത്തിനായി 1536-ല്‌ ലണ്ടന്‍ ടവറില്‍ വച്ച്‌ ആനിയുടെ കഴുത്തറത്തു. വിധിയുടെ ലീലാ വിലാസം

എന്റെ ആരാദ്ധ്യ പുരുഷന്‍

എന്റെ ആരാദ്ധ്യ പുരുഷന്‍ ബ്രിട്ടനിലെ NHS (നാഷണള്‍ ഹെല്‍ത്ത്‌ സര്‍വ്വീസ്സസ്‌) നോടു താരതമ്യപ്പെടുത്താവുന്നതെങ്കിലും ഒരു പരിപാടി ഇന്ത്യമഹാരാജ്യത്തോ,പത്തുകൊല്ലംകൂടുമ്പോള്‍ പലതവണ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള കേരളത്തിലോ,നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. 2008 ല്‌ NHS ഷഷ്ഠ്യപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ രണ്ടുമാസം യൂ.കെ യില്‍ കഴിയാനും അതിന്റെ സേവനം സ്വീകരിക്കാനും എനിക്കു കഴിഞ്ഞു.പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം ഉള്ള ഡോക്ടര്‍ എന്ന നിലയില്‍ഞ്ഞാനേറ്റവും ആരാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നുബ്രിട്ടനിലെ ആറ്റ്ലിയുടെ ലേബര്‍ മന്ത്രി സഭയിലെ ആരോഗ്യമന്ത്രിന്‍ Nye എന്നു വിളിക്കപ്പെട്ടിരുന്ന അന്യൂറിന്‍ ബീവാന്‍. രണ്ടുമാസം നീണ്ടു നിന്ന എന്റെ യൂ.കെ പര്യടനം (പുരുഷാന്തരങ്ങളിലൂടെ ഉള്ള ഒരോട്ടപ്രദിക്ഷണം) ധന്യമായതു തന്നെ വെയില്‍സ്‌ തലസ്ഥനമായ കാര്‍ഡിഫില്‍ എത്തി നഗരമധ്യത്തില്‍ നിലകൊള്ളുന്ന അന്യൂരിന്‍ ബീവാന്റെ പ്രതിമക്കരുകില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കയും സമീപത്തു നിന്നും ഫോട്ടോ എടുക്കുകയും ചെയ്തപ്പോള്‍ മാത്രമാണ്‌ ഭാര്യ ശാന്തയും NHS ല്‌ സേവനം അനുഷ്ടിക്കുന്ന മക്കളും മരുമക്കളും കൂട്ടിനുണ്ടായിരുന്നു. ഭരണാധികാരികള്‍ എന്ന നിലയില്‍ നെഹ്രു, ഇന്ദിര,ഈ.എം.എസ്സ്‌, കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അറ്റ്ചുതമേനോന്‍,ഒരു ലക്ഷം കുടുംബങ്ങള്‍ക്കു കിടപ്പാടം പണിയിച്ചു കൊടുത്ത എം.എന്‍.ഗോവിന്ദന്‍ നായര്‍ എന്നിവര്‍ക്കു കോടുക്കുന്നതിലും കൂടുതല്‍ ആദരവ്‌ ഞാന്‍ അന്യൂറിനു കൊടുക്കുന്നു. ബ്രിട്ടനിലെ മുഴുവന്‍ ജനതയ്ക്കും, എന്നെപ്പോലുള്ള സന്ദര്‍ശകര്‍ക്കു പോലും, സൗജന്യമായി ചികില്‍സ നല്‍കുന്ന പരിപാടി അന്യൂറിന്റെ നിഴ്ചയ ധാര്‍ഷ്ത്ത്യം കൊണ്ടുമാത്രമാണ്‌ നടപ്പിലാക്കപ്പെട്ടത്‌. ചര്‍ച്ച്ലിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടി എതിര്‍ത്തു. ഡോക്റ്റരന്മാരും ബ്രിട്ടീഷ്‌ മെഡിക്കല്‍ അസ്സോസിയേഷനും എതിര്‍ത്തു. അന്യൂറിന്‍ തോറ്റു കൊടുത്തില്ല.എതിര്‍ത്ത പ്രതിപക്ഷത്തെ കീടങ്ങളിലുമ്മ് താണവര്‍ എന്നാക്ഷേപിക്കാനും Nye മടിച്ചില്ല. അപാകതകള്‍ കാണും, പരാതികള്‍ കാണും ഇന്നും ബ്രിട്ടനില്‍ എടുത്തു പറയട്ടെ, ബ്രിട്ടനില്‍ മാത്രം സര്‍വ്വര്‍ക്കും സൗജന്യ ചികില്‍സ. മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ്‌ തുരുത്ത്‌ സമഗ്രവും സാര്‍വ്വത്രികവും സൗജന്യവുമായ ചികില്‍സ ഏവര്‍ക്കും. വരുമാന്ത്തിനനുസ്രുതമായി എല്ലവരില്‍ നിന്നും നികുതി പിരിച്ച്‌ വരുമാനം നോക്കാതെ എല്ലാവര്‍ക്കും സൗജന്യ ചികിസ നല്‍കുന്നു. ഈന്ത്യയിലെ ആദ്യ ആരോഗ്യമന്ത്രിയായിരുന്ന ഡോ.രാജകുമാരി അമൃത കൗറിനോ കേരളത്തിലെ ആദ്യ ആരോഗ്യമന്ത്രിയായിരൂന ,മന്ത്രിയായി മുന്‍ പരിചയം ഉണ്ടായിരുന്ന ഡോ. ഏ. ആര്‍ മേനോനോ ഇത്തരം ഒരാശയം തോന്നിയില്ല. മറ്റുള്ള വെറും രാഷ്ട്രീയ ഭിക്ഷാം ദേഹികളെ കുറ്റം പറഞ്ഞിട്ടു കാര്യവുമില്ല. എല്ലാവരും കമ്മീഷന്‍ ഏജന്റുകള്‍.വൈക്കം വി.മാധവന്‍ ഒഴികെ

Thursday, February 12, 2009

സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍

സ്കോട്ട്‌ ലണ്ടിന്റെ സംഭാവനകള്‍ ആവി എഞ്ചിന്‍ കണ്ടു പിടിച്ച ജയിംസ്‌ വാട്ട്‌ റോഡ്നിര്‍മ്മാണരംഗത്തു പരിഷ്കാരം വരുത്തിയ ജോണ്‍ മക്‌ ആഡം പെന്‍സിലിന്‍ കണ്ടു പിടിച്ച ലക്ഷക്കണക്കിനു മനുഷ ജീവന്‍ രക്ഷിച്ച അലക്സാണ്ടര്‍ ഫ്ലമിംഗ്‌ എക്കാലത്തേയും മികച്ച എഞ്ചിന്നീയര്‍ തോമസ്‌ ടെല്‍ഫോര്‍ഡ്‌ മക്കിന്റോഷ്‌ എന്ന വാട്ടര്‍പ്രൂഫ്‌ വസ്തു സൃഷ്ടിച്ച ചാള്‍സ്‌ മക്കിന്റോഷ്‌ ന്യൂമാറ്റിക്‌ ടയര്‍ കണ്ടു പിടിച്ച ജോണ്‍ ഡണ്‍ലപ്‌ ടെലിവിഷന്‍ കണ്ടുപിടിച്ച ജയിംസ്‌ ബയിര്‍ഡ്‌ റാഡാര്‍ കണ്ടെത്തി രണ്ടാം ലോകമഹായുദ്ധത്തില്‍ സഖ്യകഷികളെ വിജയിപ്പിച്ച റോബര്‍ട്ട്‌ വാട്സണ്‍ വാട്ട്‌ (ജയിംസ്‌ വാട്ടിന്റെ പിന്‌ഗാമികളില്‍ ഒരാള്‍) എന്നിവരെല്ലാം സ്കോട്ട്‌ലണ്ടിന്റെ സന്തതികളാണ്‌. 1966-ല്‌ ഒരു സംഘം സ്കോട്ടിഷ്‌ ശാസ്ത്രജ്ഞരാണ്‌ എഡിന്‍ബ്ബറോയിലെ റോസ്ലിന്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ച ഡോളി എന്ന ചെമ്മരി ആട്ടിന്‌കുട്ടിയെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചത്‌. ലൈംഗീക ബന്ദ്ധം കൂടാതെയും ശരീര കോശങ്ങളില്‍ നിന്നും സന്തതികളെ സൃഷ്ടിക്കാം എന്നു കടുപിടിച്ചതും സ്കോട്ടീഷ്കാര്‍ തന്നെ. എന്നാല്‍ ,ഇതൊന്നുമല്ല എന്നെ സ്കോട്ലണ്ട്‌ ആകാര്‍ഹിക്കാന്‍ കാരണം. തിരുവിതാംകൂറില്‍ ആധുനിക വൈദ്യവും ശസ്ത്രക്രിയയും പ്രചരിപ്പിച്ച ഹിമാലയ പര്‍വ്വതാരോഹകനും കൂടിയായയിരുന്ന ക്രിസ്ത്യന്‍ മിഷ്യണറി ഡോക്ടര്‍ ടി/എച്ച്‌.സോമര്‍വെല്ലിന്റെ ജന്മനാടായ ലേക്സിറ്റി ഉള്‍പ്പെടുന്ന് അരാജ്യം എന്നതാണോ കാരണം? അതും ഒരു കാരണം എന്നു പറയാം

Brigend Hypermarket,Wales