ഇംഗ്ലീഷിലെ പാല്‍ക്കുളങ്ങര സരസ്വതി അമ്മ
ജര്‍മേന്‍ ഗ്രീര്‍
1939 ല് ആസ്ത്രേലിയായില്‍ ജനിച്ച,
1970ല് പ്രസിദ്ധീകരിക്കപ്പെട്ട The Female Eunuch
എന്ന കൃതിയുടെ ഉടമ,
1984 ല് Sex and Destiny എഴുതിയ,
The New Woman എന്നറിയപ്പെട്ട,
ബ്രിട്ടനിലെ വാറിക്കില്‍ ഇംഗ്ലീഷ് ലക്റ്റ്ചറര്‍ ആയിരുന്ന
Germaine Greer
ആണു ലോകത്തിലെ ആദ്യത്തെ പെണ്ണെഴുത്തുകാരിയായി ലോകമെന്‍പാടും
അറിയപ്പെടുന്നത്
ഗ്രിഗറി പിങ്കസ് ഗര്‍ഭനിരോധന ഗുളികകള്‍ (O.C.Pills)
കണ്ടു പിടിച്ചതിനു ശെഷം
ഉണ്ടായ ആദ്യ ശ്ത്‌രീ ശാക്തീകരണ നടപടി ജെര്‍മേന്‍ ഗ്രീറിന്റെ പെണ്ണെഴുത്താണനെന്നു വാദിക്കുന്നവര്‍
നമ്മുടെ പാല്‍ക്കുളങ്ങര സരസ്വതി അമ്മയെ കുറിച്ചും അവരുടെ
കഥകളെക്കുറിച്ചും അറിയാത്തവരാണെന്നു നിശ്ശസയം പറയാം.
മുപ്പതുകളില്‍ എഴുതിത്തുടങ്ങിയ
പാല്‍ക്കുളങ്ങര സരസ്വതി അമ്മയാണു
സാമൂഹ്യ-ലിംഗ-വര്‍ഗ്ഗ വീക്ഷണത്തില്‍ ഉറച്ചു നിന്നു മലയാളത്തിലും, ലോകസാഹിത്യത്തിലും
കഥാ രചന നടത്തിയ ആദ്യ എഴുത്തുകാരി.
പെണ്‍ബുദ്ധി എന്ന കഥാസമാഹാരത്തിലെ അതേ പേരുള്ള കഥ
വായിച്ചു നോക്കുക,
പണക്കുഴപ്പത്താല്‍ പഠനം നിര്‍ത്തേണ്ടി വന്ന വിലാസിനിക്ക്
ഒരുടമസ്ഥനെ വാങ്ങാന്‍ രക്ഷ കര്‍ത്താക്കള്‍ വില പേശുന്നതിനിടയില്‍ കൈയ്യില്‍ കിട്ടുന്ന പുസ്തകമെല്ലാം വായിച്ചു തള്ളുന്ന വിലാസിനിയുടെ കഥ.
അതു പോലെ വേറെയും കഥകള്‍.
തീര്‍ച്ചയായും ലോകത്തിലെ ആധ്യ പെണ്ണുഴുത്തുകാരി ,
സ്ത്രീ വിമോചക (Feminist)
നമ്മുടെ പാല്‍ക്കുളങ്ങര സരസ്വതി അമ്മ തന്നെ.
ആമോദിക്കുക മലയാളമേ !
Monday, February 16, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment