Popular Posts

Total Pageviews

Wednesday, March 11, 2009

ലണ്ടനിലും ഒരു അക്ഷര്‍ധാം ക്ഷേത്രം

ലണ്ടനിലും ഒരു അക്ഷര്‍ധാം ക്ഷേത്രം

ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം എന്ന നിലയില്‍
ഗിന്നസ്ബുക്കില്‍ സ്ഥാനം നേടിയ ക്ഷേത്രമാണ്‌
ദില്ലീയില്‍ യമുനനദിക്കരയിലെ
സ്വാമി നാരായണ അക്ഷര്‍ധാം ക്ഷേത്രം.

2005 നവംബര്‍ 6 ന്‌ ഉല്‍ഘാടനം ചെയ്യപ്പെട്ട ഈ ക്ഷേത്രം
സ്വാമി നാരയണ സംസ്ഥ എന്ന സംഘടനയുടെ വകയാണ്‌

1907 ല്‍ സ്ഥാപിതമായ ഈ സംഘം
1781-1840 കാലത്തു ജീവിച്ചിരുന്ന
സ്വാമിനാരായണന്‍
എന്ന സന്യാസിവര്യന്റെ
സ്മരണക്കായി സ്ഥാപിതമായി.

100 ഏക്കര്‍ സ്ഥലത്ത്‌ 200 കോട്‌ ഇരൂപാ ചെലവില്‍ 5 വര്‍ഷം കൊണ്ടു
നിര്‍മ്മിക്കപെട്ട ഈ ക്ഷേത്രത്തിന്‌
100 മീറ്റര്‍ നീളവും 43 മീറ്റര്‍ വീതിയും
43 മീറ്റര്‍ പൊക്കവും ഉണ്ട്‌.

236 തൂണുകളും 20 ഗോപുരാഗ്രങ്ങളും
20,000 ശില്‍പങ്ങളും ഇതിനുണ്ട്‌.
ഭാരതീയ വാസ്തുവിധ്യയുടെ പുനര്‍ജന്മം
ഇവിടെ ദര്‍ശിക്കാം.
മൂന്നു വശങ്ങളിലും നാരായണ സരോവരം കാണാം.

സ്വാമികള്‍ സന്ദര്‍ശിച്ച 151 നദികള്‍ ,
തടാകങ്ങള്‍,
കുളങ്ങള്‍ എന്നിവയിലെ തീര്‍ഥ ജലം ഇ
തിലടങ്ങിയിരിക്കുന്നു
5 ഭൂഖണ്ഡങ്ങളിലായി 12000 ഉപ കേന്ദ്രങ്ങളും
775 സന്യാസികളും 55000 സന്നദ്ധ സേനംഗങ്ങളും
10 ലക്ഷം അനുയായികളും ഈ പ്രസ്ഥാനത്തിലുണ്ട്‌.

ലണ്ടനിലെ അക്ഷര്‍ധാം ക്ഷേത്രം ആയിരക്കണക്കിനു
ഭക്തരെ ദിവസ്ര്ന ആകര്‍ഷിക്കുന്നു.
ഇന്ത്യക്കു വെളിയിലുള്ള ഏറ്റവും വലിയ
ഹൈന്ദവക്ഷേത്രം ഇതാണ്‌.

Tuesday, March 3, 2009

Pencillin

അലക്സാണ്ടര്‍ ഫ്ലെമിംഗിന്റെ പെന്‍സിലിന്‍

1928 ലാണ്‌ അലക്സാണ്ടര്‍ ഫ്ലമിംഗ് പെന്‍സിലിന്‍
എന്ന ആ​‍ന്റിബയോട്റ്റിക് കണ്ടു പിടിക്കുന്നത്‌
.ആധുനിക വൈദ്യശാസ്ത്രം നല്‍കിയ ഏറ്റവും മികച്ച സംഭാവന.
എത്രയോ ലക്ഷം മനുഷ്യ ജീവനുകള്‍ അതോടെ രക്ഷപെട്ടു.
സിഫിലിസ് എന്ന ലൈംഗീകരോഗം പഴങ്കഥയായി. റീആക്ഷനുകള്‍ വന്നതിനെ ത്തുടര്‍ന്നു പെന്‍സിലിന്‍ ഉപയോഗം കുറുച്ചു.
എങ്കിലും എലിപ്പനി തുടങ്ങിയ പല രോഗങ്ങള്‍ക്കും
ഇന്നും പെന്‍സിലിന്‍ കൈകണ്ടഔഷധം തന്നെ.
ലണ്ടന്‍ പ്രീഡ് സ്റ്റ്രീറ്റിലെ
സെയിന്റ് മേരിസ് ഹോസ്പിറ്റലിലായിരുന്നു ഫ്ലമിംഗിന്റെ ലാബറട്ടറി
.ഇന്നും ഈ ഹോസ്പിറ്റല്‍ യൂക്കെയില്‍ വൈദ്യശാസ്ത്രഗവേഷണ രംഗത്തു
മുന്‍പന്തിയില്‍ നിക്കുന്നു.
ലണ്ടന്‍ സാന്ദര്‍ശനത്തിനിടയില്‍ ഫ്ലമിംഗ് മ്യൂസിയം കാണാന്‍ കഴിഞ്ഞതു ന്വലിയൊരു ഭാഗ്യമായി കരുതുന്നു

Brigend Hypermarket,Wales